താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരായുളള വിലക്കുകള്‍ വന്നുതുടങ്ങി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുളള വിദ്യാഭ്യാസ രീതി രാജ്യത്ത് അവസാനിപ്പിക്കുകയാണെന്ന് രാജ്യത്തെ പുതിയ വിദ്യാഭ്യാസ മന്ത്രിയായ ഷെയ്ഖ് അബ്ദുള്‍ബക്വി ഹഖാനി അറിയിച്ചു. ശരിയത്ത് നിയമപ്രകാരമാകും ഇനി രാജ്യത്തെ വിദ്യാഭ്യാസം എന്നും ഹഖാനി പറഞ്ഞു.ഇതനുസരിച്ച് പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പുരുഷ അദ്ധ്യാപകര്‍ക്ക് ഇനി അനുമതിയുണ്ടാകില്ല. നിലവില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഉന്നതവിദ്യാഭ്യാസം നേടാന്‍ ആഗ്രഹമുളള പെണ്‍കുട്ടികള്‍ക്ക് അതിന് സാധിക്കാതെ വരുമെന്ന് ഉറപ്പായി.അഫ്ഗാനില്‍ താലിബാന്‍ തീവ്രവാദികള്‍ വീടുകള്‍ തോറും നടന്ന് 15 വയസിന് മുകളിലുളള പെണ്‍കുട്ടികളെയും സ്ത്രീകളെയും വിവാഹത്തിനായി ബലമായി പിടിച്ചുകൊണ്ടുപോകുന്നതായി രാജ്യത്ത് നിന്നും രക്ഷപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പഠനത്തില്‍ മാത്രമല്ല തൊഴില്‍ ചെയ്യുന്നതിനും വനിതകള്‍ക്ക് വിലക്ക് നിലവില്‍ വന്നു. വാര്‍ത്താ ചാനലുകളിലോ സംഗീതമോ മറ്റ് പരിപാടികളോ വനിതകളുടെ ശബ്ദത്തില്‍ റേഡിയോകളില്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ലെന്നും താലിബാന്‍ ഉത്തരവിറക്കി. ഇന്ത്യയുമായി അഫ്ഗാനിസ്താന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍.
0 Comments