
ജനങ്ങള്‍ കോവിഡ് മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാര്‍ക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉള്‍പ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടിയാല്‍ അവിടെ ഹോട്ട്സ്‌പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജനങ്ങള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലടക്കം തടിച്ചുകൂടുന്നതിനാലുമാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ്കുമാര്‍ ബല്ല കര്‍ശനമായി നിയന്ത്രണങ്ങള്‍ തുടരാന്‍ ബുധനാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വളരെ ശ്രദ്ധയോടെ, സാവധാനം വേണമെന്ന് ആഭ്യന്തരസെക്രട്ടറി കത്തില്‍ ആവര്‍ത്തിച്ചു
0 Comments